നജ്റാനിൽ നെയ്തെടുത്ത നൂലിന്റെപരുപരുത്ത സിദ്ലാലെ
=========================================================================
നജ്റാനിൽ നെയ്തെടുത്ത നൂലിന്റെ
പരുപരുത്ത സിദ്ലാലെ
മിനുമിനുത്ത മേനി പുതച്ചു...
ഹിബ്റാ ഖമീസണിഞ്ഞ് ഹാമീം റസൂലരന്ന്
ചേലിൽ നടന്ന് വരുന്ന്...(2)
വഖാറൊത്ത വജ്ഹിൽ വാനം പ്രകാശിച്ചു...
ഹൈബത്തിന്റെ ഖദ് റിൽ ഖമറും പ്രശോഭിച്ചു...
ആരംബ തിരു ദൂതർ അഴകിന്റെ പ്രതി രൂപർ...
ആ വഴി അണയുന്ന നേരം...
ആരും കൊതിക്കുന്ന ഭാവം...
(നജ്റാനിൽ...)
ഖൽബൊന്നു പോലെ കൂടെ സിദ്ധീഖരുണ്ട്...
കാവൽക്കരുത്തിലുമർ ഖത്താബരുണ്ട്....(2)
കാതം ദൂരെ നിന്ന് കൗതുക വരവ് കണ്ട്...
കാനന വാസിയൊന്നു വന്ന് മുന്നിൽ....
കഠിനതയുള്ള മുഖം... കർക്കശമായ സ്വരം...
കാമിൽ നബിയരെ വീഴ്ത്താനുള്ള ശ്രമം...
കണ്ട കാഴ്ചയിലെ കഥാ വിശേഷം...
കണ്ടു നിന്നവരിൽ മഹാ അമർഷം...
യാ റസൂലല്ലാഹ് യാ ഹബീബല്ലാഹ്...(2)
യാ ഹബീബല്ലാഹ്...
(നജ്റാനിൽ...)
അതിശ്ശക്തമായ വലി ഷറഫായ തൊലീയൂരി...
നിർമ്മല നബീ മേനി നീറി നിണം തൂവി...(2)
സത്താം സ്വഹാബോരിൽ
ക്ഷണികം മുഖം വാടി...
മുത്താം റസൂലോര് മധുരം ചിരി തൂകി...
സംസ്കാരശൂന്യനായ തനി ജാഹിലിൽ...
സ്നേഹാർദ്രരായ മുത്ത് ഹാത്തിം റസൂൽ...
സഹ യാത്രരിൽ നിന്ന് സ്വദഖ സ്വരൂപിച്ച്
സദയം യുവാവിനെ സന്തുഷ്ടനാക്കുന്ന്...
കരമിൽ ഗ്രഹിക്കുന്ന്... തിരികെ അയക്കുന്ന്...
യാ റസൂലല്ലാഹ്... യാ ഹബീബല്ലാഹ്...(2)
യാ ഹബീബല്ലാഹ്...
(നജ്റാനിൽ...)
അരികിൽ അസ്ഹാബരന്തിച്ചു നിന്ന്
അരുമക്കനിയോരെ അജബിൽ ലയിച്ച്...(2)
സ്വാദിഖ് റസൂലിന്റെ സ്വബ്റതു കണ്ടറിഞ്ഞ്
സവിധം വന്നണഞ്ഞ് സത്യമാർഗം പുണർന്ന്...
സാന്ത്വന തീരമായി ഇസ്‌ലാം ദീൻ വളർന്ന്...
അക്രമമല്ല വഴി... യുദ്ധമതല്ല ശരി...
ഭീഷണി ഭീതിയല്ല ഈ സന്മാർഗ ധ്വനി...
ത്യാഗം പരിശുദ്ധി ധർമ്മം സമം നീതി
സമാധാനമേ ശാന്തി സഹന മിതാണ് നബി...
ഉത്തമ ഗുണങ്ങളിൽ ഉത്തുംഗ പൂമതി...
ഉൽകൃഷ്ട ഭാവത്തിൻ ഉറവിടമല്ലോ നബി..
ഇത് ഫുർഖാനുൽ അളീമിൽ
സൃഷ്ടാവിന്റെ മൊഴി...
കനിവേ.... നിധിയേ....
അലീവേ.... നബിയേ....
യാ റസൂലല്ലാഹ്... യാ ഹബീബല്ലാഹ്...
=========================================================================
നജ്റാനിൽ നെയ്തെടുത്ത നൂലിന്റെ
പരുപരുത്ത സിദ്ലാലെ
No comments:
Post a Comment