മുത്ത് നൂറെ സ്വല്ലള്ളാഹ്...
മുത്ത് നൂറെ സ്വല്ലള്ളാഹ്...
സത്യ ദൂതെ ഖൈറുള്ളാഹ്...(2)
താരകം തോല്‍ക്കുന്ന വദനം
താമര വിരിയുന്ന
സുവനമിതഴകിലുമധി പതിയെ...
മന്നാന്റെ തിരു നാമത്തിൽ ചേർത്തൊരിസ്മിത്
മിന്നുന്ന പൊൻ താരമേ...(2)
(മുത്ത് നൂറെ...)
വിണ്ണിൽ മേഘങ്ങളായി നിന്നു
മണ്ണിൽ തണലായി സ്നേഹ ദൂതില്‍...(2)
അന്ധകാര ജനത്തെ സ്വർഗ വൃന്ദാവനത്തിൽ ചേർത്തതും മികന്തൊരു മദ്ഹുമാ...
ചിന്തയിൽ ഒളി കത്തും മുന്തും ചന്ത മുഖത്തിൻ
കാന്തി എഴുതിടുകിലനന്തമാ...(2)
അജബായ് ത്വാഹ നബി സ്നേഹ നൂറ്
മതി വാദി ത്വയ്‌ബാ പതി...
മന്നാന്റെ തിരു നാമത്തിൽ ചേർത്തൊരിസ്മിത്
മിന്നുന്ന പൊൻ താരമേ...(2)
(മുത്ത് നൂറെ...)
മൗത്തിൻ നേരത്തുമാറ്റലോര്
ഉമ്മത്തി എന്ന് തേങ്ങി നേര്...(2)
അഞ്ചിത നൂറിൻ മുഖം
മൊഞ്ചിലണഞ്ഞാൽ സുഖം
മഞ്ചുള ചിരിയിലെന്റെ നെഞ്ചകം...
മൊഞ്ചുള്ളി ദീനിന്നകം സഞ്ചരിച്ചതിവേഗം
കഞ്ചക മൊഞ്ചിൽ മങ്ങിടും താരകം...
അജബായ് ത്വാഹ നബി സ്നേഹ നൂറ്
മതി വാദി ത്വയ്‌ബാ പതി...
മന്നാന്റെ തിരു നാമത്തിൽ ചേർത്തൊരിസ്മിത്
മിന്നുന്ന പൊൻ താരമേ...(2)
=========================================================================
മുത്ത് നൂറെ സ്വല്ലള്ളാഹ്...
No comments:
Post a Comment