തിരമാല പോലതി ഗഗനമിലൊളിതെളി
ഹാദി റസൂലഴകേ
തിരമാല പോലതി ഗഗനമിലൊളിതെളി
ഹാദി റസൂലഴകേ...
തരമായി തൂകിടും പലകല നികരമിൽ
ഉയരും മീമിതളേ...
തഴുകുന്ന പൂങ്കടലായി മനുചരിൽ
പൂത്തൊരു സയ്യിദരേ...
തണലേകും മഹ്ശറിൽ ഉമ്മത്തിൻ്റെ സുഭഗ നിലാ ചേലേ...
(———)
സത്യത്തിന് സരണിതൻ അഭിമാനമേ... ത്വാഹാ..
സഹനത്തിൻ ധരണിയിലേ തെളി ദീപമേ...
സുകൃതമാൽസുരബിതമേറിയ സുമധുര വരതാനി...
സുവർഗത്തിൻ സാര സുമോഹന സുന്ദര സുരധാനി... (2)
ആദം നബിക്കുംമ്മുന്നേ അല്ലാഹ് പടയ്ത്തുള്ളാ...
ആദരർ ആശ്രയകമനം ഇലാഹിൻ്റെ നൂറുള്ളാ...
നാക നാദം ഉരത്തോരെ..
നിറ നേര് പാരിൽ വിരിച്ചോരെ..
നറു തൂകി ലെങ്കുമാ താരക കുളിരൊളി സാഗര കുലപതി അണയണം ജേതാവേ...
സുറൂറിലാ വജ്ഹൊളി നള് റാൻ കനിയണം ജല്ലജലാൽ...
(തിരമാല)
ജലദത്തിൻ തണലേറ്റ കനകാമരം... ഭൂവിൽ...
ജമാലായി വാണുള്ള
നാമം ഹരം...(2)
അതിരില്ല അതിശയമാ പ്രഭു
ആശയിൽ നിറമലരാ...
ആകുലം നീക്കീ അകമിൽ അഭിലാഷക്കുളിരാ...
(2)
കേട്ടിടുമനവധി പാട്ട് തീരില്ലാമദ്ഹ്...
കേട്ടവരെല്ലാമിന്ന് ലയിച്ചിടും പുകൾ ഹംദ്...
ജിന്നുമിൻസും തിരു മദ്ഹോതി...
ജഹ്ൽ നീക്കി പാരിലായ് പ്രഭ വിതറി...
ജയമേറിടും ഗുരു സ്നേഹമാ തരു മന്നവനാനവർ കൗതുക സുരലോകം...
തിരു കരം പുൽകണമൊരുനാൾ അഭിലാഷമതേറുകയാ...
No comments:
Post a Comment